Connect with us

case against babu

ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

വനമ്പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിനാണ് നടപടി.

Published

|

Last Updated

പാലക്കാട് | മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില്‍ 40 മണിക്കൂറുകളോളം കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമ്പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിനാണ് നടപടി.

മലയിലേക്ക് കയറുന്നത് തടയാന്‍ ഇവിടെ വാച്ചര്‍മാരെ നിയോഗിക്കും. അതേസമയം, ബാബുവിനെതിരെയുള്ള കേസ് ഞെട്ടിപ്പിച്ചുവെന്ന് മാതാവ് പ്രതികരിച്ചു. അനുമതിയില്ലാതെ വനമ്പ്രദേശത്ത് കയറിയത് തെറ്റാണെങ്കിലും ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്ക് കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പകല്‍ ചൂടും രാത്രി കൊടുംതണുപ്പും അനുഭവിച്ച് വന്യമൃഗങ്ങളെ പേടിച്ചാണ് ബാബു പാറപ്പൊത്തില്‍ കഴിഞ്ഞത്. ഇതിലും വലിയത് ഇനി അനുഭവിക്കാനില്ലെന്നും സഹോദരന്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്കാണ് ബാബു മലമുകളില്‍ നിന്ന് തെന്നി വീണ് പാറയിടുക്കില്‍ അകപ്പെട്ടത്. യുവാവ് കുടുങ്ങിക്കിടക്കുന്ന വിവരം വൈകിട്ടോടെ പുറംലോകമറിയുകയും പിറ്റേന്ന് രാവിലെയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഒടുവില്‍ സൈന്യമാണ് ബുധനാഴ്ച ഉച്ചയോടെ ബാബുവിനെ രക്ഷിച്ചത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Latest