Connect with us

National

ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര്‍ അടച്ചിടും

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 21 മുതല്‍ 26 വരെ എല്ലാ ദിവസവും രണ്ടര മണിക്കൂര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മേല്‍പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ ഡല്‍ഹി വിമാനത്താവളം അടച്ചിടും.

600-ല്‍ അധികം വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടുതലായി എത്തുന്നതിനാല്‍ ഉച്ചകഴിഞ്ഞുള്ള വിമാന സര്‍വീസുകള്‍ യൂറോപ്പിലേക്കും നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ളതാണ്.

പുതിയ നടപടിയുടെ ഭാഗമായി ചില വിമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നും പല വിമാനങ്ങളുടെയും പുറപ്പെടല്‍ സമയമോ എത്തിച്ചേരല്‍ സമയമോ പുതുക്കുമെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും പരിശോധിച്ച് ഫ്ലൈറ്റ് അപ്ഡേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് അറിയിപ്പ്. മുന്‍കൂട്ടി വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും നിര്‍ദേശമുണ്ട്.

Latest