National
ബംഗാളില്‍ മൂന്ന് പേര്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു
മൊത്തം രോഗികളുടെ എണ്ണം അഞ്ചായി
കൊല്‍ക്കത്ത | ബംഗാളില്‍ മൂന്ന് പേര്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി. ഒരു ഡോക്ടര്‍ക്കും നഴ്സിനും ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബര്‍സാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കാണ് ആദ്യം നിപ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതേ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.
രോഗബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം പറഞ്ഞു. ക്വാറന്റീനിലുള്ള 100 പേരില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിച്ച 30 പേരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.




