Connect with us

Kerala

വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

സ്ഥാപന മേധാവി എന്ന നിലയില്‍ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് കുറ്റകരമായ വീഴ്ച ഉണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി.

Published

|

Last Updated

പാലക്കാട് | മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പോലീസില്‍ വിവരം അറിയിക്കാത്തതിനാല്‍ പ്രധാന അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വിവരം അറിഞ്ഞിട്ടും പോലീസ് സ്‌കൂളില്‍ എത്തിയപ്പോഴും പ്രധാന അധ്യാപിക അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.

സ്ഥാപന മേധാവി എന്ന നിലയില്‍ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് കുറ്റകരമായ വീഴ്ച ഉണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി. ക്ലാസ് ടീച്ചറുടെ വിശദീകരണം തൃപ്തികരമായതിനാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. കേസില്‍ പ്രതിയായ അധ്യാപകന്‍ കൊല്ലങ്കോട് സ്വദേശി എല്‍. അനില്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ സര്‍വിസില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശിപാര്‍ശ നല്‍കും. പ്രതിക്കെതിരെ സമാനമായ കുറ്റത്തില്‍ ആറു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Latest