Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റില്‍

ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

|

Last Updated

ശബരിമല | ശബരിമല കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അറസ്റ്റ് രേഖപ്പെടുത്തിയത്.

കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് തന്ത്രി. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി എസ് ഐ ടി കോടതിയില്‍ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

അതിനിടെ, സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപോര്‍ട്ടുണ്ട്. രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് എസ് ഐ ടി നീക്കം.

 

 

Latest