Connect with us

Ongoing News

ആവേശം നിറച്ച് അവസാന പന്തുകള്‍; വിജയം കൊത്തിയെടുത്ത് മുംബൈ

സ്‌കോര്‍: മുംബൈ- 177/6, ഗുജറാത്ത്: 172/5. പത്ത് മത്സരം പൂര്‍ത്തിയാക്കിയ മുംബൈയുടെ രണ്ടാം ജയമാണിത്.

Published

|

Last Updated

മുംബൈ | ആവേശവും ഉദ്വേഗവും കത്തിനിന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. അഞ്ച് റണ്‍സിനാണ് മുംബൈ വിജയം. ജയത്തിന് അവസാന രണ്ട് പന്തുകളില്‍ ആറ് റണ്‍സ് മതിയായിരുന്നു ഗുജറാത്തിന്. എന്നാല്‍, ആ രണ്ട് പന്തുകളില്‍ ഒരു റണ്‍ പോലുമെടുക്കാന്‍ ടീമിന് സാധിച്ചില്ല. സ്‌കോര്‍: മുംബൈ- 177/6, ഗുജറാത്ത്: 172/5. പത്ത് മത്സരം പൂര്‍ത്തിയാക്കിയ മുംബൈയുടെ രണ്ടാം ജയമാണിത്.

ഗുജറാത്തിനു വേണ്ടി വൃദ്ധിമാന്‍ സാഹ (40 പന്തില്‍ 55), ശുഭ്മന്‍ ഗില്‍ (36ല്‍ 52), ഹാര്‍ദിക് പാണ്ഡ്യ (14ല്‍ 24) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ഇശാന്‍ കിഷന്‍ (29 പന്തില്‍ 45), ടിം ഡേവിഡ് (21ല്‍ 44), രോഹിത് ശര്‍മ (28ല്‍ 43) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

 

---- facebook comment plugin here -----

Latest