Malabar Movement 1921
ചരിത്രം വര്‍ഗീയവത്ക്കരിക്കുന്നവര്‍ക്ക് മലബാറിലെ പോരാട്ട വീര്യം അസ്വസ്ഥത സൃഷ്ടിക്കും: എ വിജയരാഘവന്‍
സംഘ്പരിവാര്‍ പിന്തുടരുന്നത് ബ്രിട്ടീഷുകാരുടെ വിശകലനം
തിരുവനന്തപുരം | ചരിത്രത്തെ വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മലബാര്‍ കലാപത്തിലെ പോരാട്ട വീര്യം അസ്വസ്ഥത സൃഷ്ടിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മലബാര്‍ കലാപം രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാര്‍ വിഭാവനം ചെയ്ത രീതി ശാസ്ത്രം മുന്നില്‍വെച്ചാണ് പല വിഷയങ്ങളിലും പഠനം നടന്നിട്ടുണ്ട്. എാല്‍ ഇത് സംബന്ധിച്ച നിരവധി കൃത്യമായ പഠനങ്ങള്‍ പിന്നീടുണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച വിശകലനമാണ് സംഘ്പരിവാര്‍ പിന്തുടരുന്നത്.
ചരിത്രത്തെ നിരാകരിക്കാന്‍ കഴിയില്ല. കലാപത്തെക്കുറിച്ച് പഠിച്ച എല്ലാവര്‍ക്കുമറിയാം മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണെന്ന്. മലബാര്‍ കലാപത്തെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ ഇ എം എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയിട്ടുണ്ട്. മലബാര്‍ കലാപത്തെ പാരിസ് കമ്മ്യൂണിനോടാണ് എ കെ ജി ഉപമിച്ചത്. ഇതിന് എ കെ ജിയെ ജയിലില്‍ അടക്കുകയായിരുന്നു. മലബാര്‍ കലാപത്തിന്റെ ആഹ്വാനം ബ്രട്ടീഷ് വിരുദ്ധ, നാടുവാഴിത്ത, ജന്മിത്വത്തിനെതിരെയായിരുന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.




