Kerala
ശബരിമല സ്വര്‍ണക്കൊള്ള; എസ് ഐ ടി സംഘം ശബരിമലയില്‍ പരിശോധന നടത്തി
എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പരിശോധന നടത്തിയത്.
പത്തനംതിട്ട | ഹൈക്കോടതി നിര്‍ദേശ പ്രകാരം എസ് ഐ ടി സംഘം ഇന്ന് ശബരിമലയില്‍ പരിശോധന നടത്തി. രാവിലെ 11.30ഓടെയാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശബരിമല സന്നിധാനത്തെത്തിയത്. പ്രധാനപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരെയും സംഘം വിളിച്ചുവരുത്തിയിരുന്നു.
ശ്രീകോവിലിന്റെ പഴയ വാതില്‍പ്പാളികളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. ഈ വാതില്‍പ്പാളികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം മാറ്റിയത്. പഴയ വാതില്‍പ്പാളികള്‍ സ്ട്രോങ്‌റൂമില്‍ നിന്നും കണ്ടെടുത്തു പരിശോധിച്ചു. പഴയ കൊടിമരത്തില്‍ നിന്നു മാറ്റിയ സാധനങ്ങളും പരിശോധനക്ക് വിധേയമാക്കി. സ്ട്രോങ് റൂം തുറന്നാണ് ദീര്‍ഘനേരം പരിശോധന നടത്തിയത്.
നേരത്തെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്‍ ശബരിമല സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഈ റിപോര്‍ട്ടിന്റെ കൂടി സഹായത്തിലായിരുന്നു പരിശോധന. നവംബര്‍ 17, 18 തിയ്യതികളിലും എസ് ഐ ടി സംഘം പരിശോധന നടത്തിയിരുന്നു.



