uthra murder case
പ്രതീക്ഷിച്ച നീതി ലഭിച്ചില്ല; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും- ഉത്രയുടെ മാതാവ്
പരാമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കേണ്ടിയിരുന്നു; നിയമത്തിലെ പിഴവുകളാണ് ഇത്തരം കുറ്റവാളികെ സൃഷ്ടിക്കുന്നത്
കൊല്ലം | മകളുടെ കൊലപാതകത്തില്‍ പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല പ്രതികരിച്ചു. പ്രതി സൂരജിന് പരാമാവധി ശിക്ഷയായി വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. കോടതി വിധി മാനിക്കുന്നു. സമൂഹത്തിന് മാതൃകയാകണ്ട ഒരു വിധി പ്രതീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇത്തരം കുറ്റവാളികെ സൃഷ്ടിക്കുന്നത് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.







