Kerala
നായ കടിച്ചു; ആശുപത്രിയിലെത്തി മടങ്ങവെ ബൈക്കപകടത്തില്‍ യുവാവിന് മരണം
തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം.

തിരുവനന്തപുരം| നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങവെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം പൂവത്തൂരിലാണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍-മിനി ദമ്പതികളുടെ മകന്‍ മിഥുനാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ഇഞ്ചക്ഷന്‍ എടുത്ത മിഥുന്‍ ബൈക്കില്‍ തിരികെ പോകുമ്പോള്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ മിഥുനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു.
---- facebook comment plugin here -----