Kerala
യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് | യുവ വനിതാ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്.
സുഹൃത്തും ഡോക്ടറുമായ ജസ്‍ല കുടുംബസമേതം താമസിക്കുന്ന ഏഴാം നിലയിലെ ഏഴ് എ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല.
പിന്നീട് ഫ്ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കമിഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൻസിയ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----