Kerala
പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച കൃത്യമായി പത്രത്തില്‍ വരുന്നുണ്ട്, പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണം: കെ മുരളീധരന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പാകണം കോണ്‍ഗ്രസുകാരുടെ ലക്ഷ്യം. ജയിച്ചില്ലെങ്കില്‍ പിന്നെ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല.

തിരുവനന്തപുരം | കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ വന്നതില്‍ നേതൃത്വത്തിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച കൃത്യമായി പത്രത്തില്‍ വരുന്നുണ്ട്.
പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണം. കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ എല്ലാ ഫോണുകളും പ്രസിഡന്റ് ഓഫാക്കി വച്ചിരുന്നു. എന്നാല്‍, യോഗത്തില്‍ നടന്നതെല്ലാം ഇന്ന് പത്രത്തിലുണ്ട്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പാകണം കോണ്‍ഗ്രസുകാരുടെ ലക്ഷ്യം. ജയിച്ചില്ലെങ്കില്‍ പിന്നെ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും മുരളീധരന്‍ പറഞ്ഞു.
---- facebook comment plugin here -----