National
മോഷ്ടാക്കള്‍ എ ടി എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കറന്‍സി നോട്ടുകള്‍ കത്തിനശിച്ചു
ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.

ബെംഗളൂരു | മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കറന്‍സി നോട്ടുകള്‍ കത്തിനശിച്ചു.
ബെംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംഭവമറിഞ്ഞ് ബേങ്ക് ജീവനക്കാര്‍, എ ടി എം സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു. ഉടമ ഉടന്‍ സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.
പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----