silver line project
സില്‍വര്‍ ലൈനിന് നിലവില്‍ അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി | ഇടതുപക്ഷ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈനിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചു. യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളം നല്‍കിയ ഡി പി ആര്‍ പൂര്‍ണമല്ല, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സില്‍വര്‍ ലൈനിന് കേന്ദ്രം അംഗീകാരം നിഷേധിച്ചത്. കെ റെയില്‍ ആണ് സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നത്.
---- facebook comment plugin here -----