Connect with us

National

കേന്ദ്രം ഇടപെട്ടു; വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു

ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിണമെന്നുമായിരുന്നു മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഫെബ്രുവരി 14 പ്രണയ ദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ വിവാദമായതിന് പിറകെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കുലര്‍

ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിണമെന്നുമായിരുന്നു മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

 

---- facebook comment plugin here -----

Latest