Kerala
തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം; കെ പി സി സിക്ക് വിശദീകരണം നല്‍കി എല്‍ദോസ് കുന്നപ്പിള്ളില്‍
പാര്‍ട്ടി നടപടി എടുക്കും മുമ്പ് തന്നെക്കൂടി കേള്‍ക്കണം. പരാതിക്കാരിയായ യുവതിക്കെതിരെ നിരവധി കേസുകളുണ്ട്.

തിരുവനന്തപുരം | തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ നിരപരാധിയെന്ന് കെ പി സി സിക്ക് വിശദീകരണം നല്‍കി എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്. പാര്‍ട്ടി നടപടി എടുക്കും മുമ്പ് തന്നെക്കൂടി കേള്‍ക്കണം. പി ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലക്കാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. യുവതിക്കെതിരെ നിരവധി കേസുകളുണ്ട്. ഈ കേസുകളുടെ വിവരങ്ങളും എം എല്‍ എ വിശദീകരണത്തിനൊപ്പം നല്‍കി.
എല്‍ദോസിന്റെ മറുപടി പൂര്‍ണമായി വിശ്വസിക്കില്ല: സുധാകരന്‍
എല്‍ദോസ് കുന്നപ്പിള്ളില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥിരീകരിച്ചു. വക്കീല്‍ വഴിയാണ് വിശദീകരണം ലഭിച്ചതെന്നും സുധാകരന്‍ പറഞ്ഞു. എല്‍ദോസിന്റെ മറുപടി പൂര്‍ണമായി വിശ്വസിക്കില്ല. എല്‍ദോസിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.