Connect with us

hate speech

കണ്ണുകള്‍ ചൂഴ്‌നെടുത്ത് കൈകള്‍ അറുത്ത് മാറ്റുമെന്ന് പ്രസ്താവനയില്‍ വിശദീകരണവുമായി ബി ജെ പി എം പി

കഴിഞ്ഞ ദിവസമാണ് അരവിന്ദ് ശര്‍മ്മ വിവാദമായ പ്രസ്താവന നടത്തിയത്

Published

|

Last Updated

റോഹ്തക് | മുന്‍ ഹരിയാന മുഖ്യമന്ത്രി മനീഷ് ഗ്രോവറിനെ നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്ത്, കൈകള്‍ അറുത്ത് മാറ്റുമെന്ന് ഭീഷണി പ്രസംഗത്തില്‍ വിശദീകരണവുമായി ബി ജെ പി എം പി അരവിന്ദ് കുമാര്‍ ശര്‍മ്മ. താന്‍ ആരുടേയും പേരെടുത്തല്ല സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പകരം കര്‍ഷക സമരത്തിലെ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മനീഷ് ഗ്രോവറിനോട് കര്‍ഷകര്‍ മോശമായി പെരുമാറി. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇതിന് മറുപടി പറയുകയായിരുന്ന താന്‍ ആരുടേയും പേരെടുത്തല്ല വിമര്‍ശിച്ചത്. കര്‍ഷക പ്രക്ഷോഭത്തിലെ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ തുറന്ന് കാട്ടുകയായിരുന്നു. അത്തരം നീക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സൂചിപ്പിക്കുകയായിരുന്നുവെന്നും അരവിന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് അരവിന്ദ് ശര്‍മ്മ വിവാദമായ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും ദീപേന്ദര്‍ ഹൂഡയും ഒന്ന് കേട്ടോളൂ, മനീഷ് ഗ്രോവറിനെ ഒന്ന് നോക്കാനെങ്കിലും ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും. ആരെങ്കിലും അദ്ദേഹത്തിന്റെ ദേഹത്ത് കൈവെച്ചാല്‍ അവരുടെ കൈ അറുത്ത് മാറ്റുമെന്നുമായിരുന്നു ഹരിയാനയിലെ റോഹ്തക്കില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ സ്ഥലം എം പി കൂടിയായ ബി ജെ പി നേതാവ് അരവിന്ദ് ശര്‍മ്മയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം റോഹ്തക്കില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ മനീഷ് ഗ്രോവറും സംഘവും ഒരു ക്ഷേത്രത്തിനകത്ത് കുടുങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ബി ജെ പി വിളിച്ചു ചേര്‍ത്ത പൊതുയോഗത്തിലാണ് എം പി ഭീഷണി പ്രസംഗം നടത്തിയത്.

Latest