Kerala
തിരിച്ചടി അപ്രതീക്ഷിതം, തിരുത്തേണ്ടത് തിരുത്തി ഇടതുപക്ഷം മുന്നോട്ട് വരും : എം വി ഗോവിന്ദന്‍
തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസ്
		
      																					
              
              
            തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം തിരുത്തി ഇടതുപക്ഷം മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും.
തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരില്‍ 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86965 വോട്ട് യുഡിഎഫിന് കുറഞ്ഞു.16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



