Connect with us

NEWBORN BABY DEATH

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടക്കുട്ടികളില്‍ ആണ്‍കുഞ്ഞ് മരിച്ചു

പ്രസവം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു മരണം

Published

|

Last Updated

ലിസ്ബണ്‍ |  ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കുട്ടി മരിച്ചു. ക്രിസ്റ്റിയാനോയുടെ ഭാര്യ ജോര്‍ജിന റൊഡ്രിഗസ് പ്രസവിച്ച ഇരട്ടക്കുട്ടികളില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമായിരുന്നു മരണം. ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഈ ഭൂമിയിലേക്കെത്തിയ തന്റെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദന്ക്കിടയിലും ആശ്വാസം പകരുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. മകള്‍ക്കും പങ്കാളിക്കും നിലവില്‍ കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും നന്ദി പറയുന്നതാും താരം അറിഞ്ഞു.

 

Latest