VECHILE INSURENCE
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ചു
പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി| വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ചരക്ക് വഹാനങ്ങളുടെ പ്രീമിയവും വര്‍ധിപ്പിച്ചു. എന്നാല്‍ സ്‌കൂള്‍, കോളജ് ബസുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രീമിയം കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
75 സി സിവരെയുള്ള ഇരുചക്ര വാഹനങ്ങള്‍ 538 രൂപയാകും പ്രീമിയം. 75 സിസിക്കും 150 സിസിക്കും ഇടയില്‍ 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ 1366 രൂപയും 350 സിസിക്ക് മുകളില്‍ 2804 രൂപയുമായി വര്‍ധിക്കും.
1000 സിസി കാറുകളുടെ പ്രീമിയം 2027ല്‍ നിന്ന് 2094 ആയി ഉയര്‍ത്തി. 1000 സിസിക്കും 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15%, വിന്റേജ് കാറുകള്‍ക്ക് 50%, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5% ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.






