Connect with us

National

സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യമുന്നയിച്ച് മാലിദ്വീപ് പ്രസിഡന്റ്

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി  | മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത് .മുഹമ്മദ് മുയിസുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.മാലിദ്വീപിന്റെ പ്രസിഡന്റായി മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസത്തിന് ശേഷമാണിത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തിയിരുന്നു. ദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇന്ത്യക്ക് മാലിദ്വീപില്‍ നിലവില്‍ 70 ഓളം സൈനികരുണ്ട്, റഡാറുകളും നിരീക്ഷണ വിമാനങ്ങളും സൈന്യം കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്താനും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സഹായിക്കുന്നു. കൂടികാഴ്ചയില്‍ മയക്കുമരുന്ന് കടത്തിനെതിരെയും മെഡിക്കല്‍ ഇവാക്വേഷനും ചര്‍ച്ചയായി

---- facebook comment plugin here -----

Latest