Connect with us

up election

തിരഞ്ഞെടുപ്പിന് മുമ്പേ യോഗിയെ വീട്ടിലേക്കയച്ച ബി ജെ പിക്ക് നന്ദി; ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ അഖിലേഷിന്റെ പരിഹാസം

നേരത്തേ യോഗി അയോധ്യയില്‍ മത്സരിക്കുമെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനായിരുന്നു ബി ജെ പി തീരുമാനം

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടിക പ്രകാരമുള്ള യോഗിയുടെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. നേരത്തേ യോഗി അയോധ്യയില്‍ മത്സരിക്കുമെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനായിരുന്നു ബി ജെ പി തീരുമാനം.

ഞാന്‍ ബി ജെ പിയോട് നന്ദിയുള്ളവനാണ്. ആളുകള്‍ വോട്ടെടുപ്പിലൂടെ പറഞ്ഞയക്കും മുമ്പ് തന്നെ പാര്‍ട്ടി അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. ഗൊരഖ്പൂരില്‍ നിന്നായിരുന്നു നാല് തവണ ലോകസഭയിലെത്തിയത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു അഖിലേഷിന്റെ പരിഹാസം. പ്രയാഗ് രാജില്‍ നിന്നോ അയോധ്യയില്‍ നിന്നോ യോഗി മത്സരിക്കുമെന്നായിരുന്നു നേരത്തേ വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ബി ജെ പി ഈ തീരുമാനം എടുത്തിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.

സീറ്റ് നിഷേധിക്കപ്പെടുന്നവരാണ് പാര്‍ട്ടി വിടുന്നതെന്ന ബി ജെ പി അവകാശവാദത്തേയും അഖിലേഷ് പരിഹസിച്ചു. ഇനി താന്‍ എം എല്‍ എമാരേയും മന്ത്രിമാരേയും എസ് പിയില്‍ എടുക്കുന്നില്ല. ബി ജെ പിക്ക് ഇനി സമാധാനമായി സീറ്റ് നിഷേധിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ഭീം ആര്‍മിയുമായി സഖ്യം ഉപേക്ഷിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. താന്‍ അവര്‍ക്ക് രണ്ട് സീറ്റ് അനുവദിച്ചതാണ്. എന്നാല്‍, മറ്റെവിടെ നിന്നോ ചന്ദ്രശേഖര്‍ ആസാദിന് ക്ഷണം വന്നെന്നും അതിനാല്‍ അദ്ദേഹം തന്നെയാണ് സഖ്യത്തിന്റെ ഭാഗമാകാതിരുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞത്.

---- facebook comment plugin here -----

Latest