National
അമൂല്യ സമ്മാനത്തിന് നന്ദി; ഇഡി റെയ്ഡിന് പ്രതികരിച്ച് ഭൂപേഷ് ബാഗേല്‍
ഭൂപേഷ് ബാഗേല്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെതിരെ ഇഡി നടപടി.
		
      																					
              
              
            റായ്പൂര്‍|ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഉപദേഷ്ടാവ് വിനോദ് വര്‍മയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി(ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി) ആശിഷ് വര്‍മ, മനീഷ് ബാഞ്ചര്‍ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി. ഭൂപേഷ് ബാഗേല്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെതിരെ ഇഡി നടപടി.
റായ്പൂരിലെ ദേവേന്ദ്ര നഗറിലുള്ള വിനോദ് വര്‍മയുടെ വീട്ടില്‍ ബുധനാഴ്ച രാവിലെ മുതല്‍ റെയ്ഡ് തുടരുകയാണ്. ഇതിനുപുറമെ ആശിഷ് വര്‍മ, മനീഷ് ബഞ്ചോര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. നിരവധി സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
അതേസമയം ഇഡി നടപടിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്തെത്തി. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അമിത് ഷാ ജി എന്റെ ജന്മദിനമായ ഇന്ന് ഉപദേഷ്ടാവിന്റെയും ഒഎസ്ഡിയുടെയും അടുത്ത് ഇഡിയെ അയച്ച് നല്‍കിയ അമൂല്യ സമ്മാനത്തിന് നന്ദി എന്നായിരുന്നു ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
