Kerala
ഒന്‍പതുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ച കേസ്; ഒളിവില്‍ പോയ ഡ്രൈവര്‍ അറസ്റ്റില്‍
അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്
കൊച്ചി | എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്നബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി ഡി ജോണ്‍ (39) നെയാണ് കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







