Kerala
'അഹങ്കാരം കാണിക്കാനാണ് തുര്‍ക്കിക്ക് പത്ത് കോടി നല്‍കുന്നത്' ; സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ കെ സുരേന്ദ്രന്‍
പത്ത് കോടി കൊടുക്കും മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടതെന്നും സുരേന്ദ്രന്‍

ആലപ്പുഴ || ഭൂകമ്പം ദുരന്തം വിതറയ തുര്‍ക്കിക്കായി ധനസഹായം പ്രഖ്യാപിച്ച കേരള സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശമ്പളം കൊടുക്കാന്‍ പണമില്ലാത്തവര്‍ അഹങ്കാരം കാണിക്കാനാണ് തുര്‍ക്കിക്ക് പത്ത് കോടി രൂപ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടി കൊടുക്കും മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടതെന്നും സുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു
വന്‍കിട പണക്കാരില്‍ നിന്നും നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി . സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകള്‍ക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു