Kerala
എസ് എ ടി ആശുപത്രിയിലെ താല്‍ക്കാലിക നിയമന വിവാദം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം | കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എസ്എടിയില നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തുംപുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഏഴ് പേര്‍ക്ക് ബന്ധുനിയമനത്തില്‍ ജോലി നല്‍കിയെന്നായിരുന്നു ആക്ഷേപം.
ഈ സംഭവങ്ങളില്‍ ജീവനക്കാര്‍ തന്നെ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. ലേ സെക്രട്ടറി മൃദുലയ്ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.
എസ് എ ടി വിഷയത്തില്‍ താന്‍ എഴുതിയ കത്താണ് പുറത്തുവന്നതെന്ന് ഡിആര്‍ അനില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ശരിയായ നടപടിയല്ലെന്ന ബോധ്യത്താല്‍ കത്ത് സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. കത്ത് പുറത്തുവന്നതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു