Kerala
വി എസിനെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ
ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച് എസ് എസിലെ അധ്യാപകന്‍ അനൂപ് വിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം | അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് എച്ച് എസ് എസിലെ അധ്യാപകന്‍ അനൂപ് വിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
വി എസിൻ്റെ മരണ വാർത്തക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അനൂപ് അധിക്ഷേപിച്ചത്. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----