Connect with us

First Gear

രാജ്യത്ത് ആയിരം ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എന്ന നേട്ടം പിന്നിട്ട് ടാറ്റ പവര്‍

ഇതിന് പുറമെ 10,000 ഹോം ചാര്‍ജിംഗ് സ്‌റ്റേഷനുകളും രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ടാറ്റ പവര്‍ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ആയിരത്തിലേറെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി ടാറ്റ പവര്‍ അറിയിച്ചു. ടാറ്റാ പവറിന്റെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തിലുള്ളതും സമാനതകളില്ലാത്തതുമായ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് അനുഭവം നല്‍കാനാണ് ഇത്തരം സ്‌റ്റേഷനുകള്‍കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം ഓഫീസുകളും മാളുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ 10,000 ഹോം ചാര്‍ജിംഗ് സ്‌റ്റേഷനുകളും രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ടാറ്റ പവര്‍ അറിയിച്ചു.

മുംബൈയിലാണ് കമ്പനി ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. നിലവില്‍ 180 ലേറെ നഗരങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. ഉടന്‍ തന്നെ 10,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാനും രാജ്യത്തുള്ള ഹൈവേകള്‍ ഇ- ഹൈവേകള്‍ ആക്കിമാറ്റാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ടാറ്റ പവര്‍ അറിയിച്ചു.