First Gear
ടാറ്റ 'പഞ്ച്' ക്യൂട്ടായി നിരത്തിലേക്ക്
പഞ്ചിന്റെ വില അഞ്ചു മുതല്‍ പത്ത് ലക്ഷത്തിനുള്ളിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി| ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ എസ്.യു.വി. പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ജനീവ മോട്ടോര്‍ഷോയില്‍ എച്ച്.ടു.എക്സ്. എന്നും ഡല്‍ഹി ഓട്ടോഷോയില്‍ എച്ച്.ബി.എക്സ്. എന്നും പേരിട്ടു വിളിച്ച വാഹനത്തിന്റെ പൂര്‍ണമായ രൂപമാണ് ‘പഞ്ച്’. കാഴ്ചയില്‍ വളരെ ക്യൂട്ടാണ് ‘പഞ്ച്’. ടാറ്റാ പഞ്ചിന്റെ അവതരണം ഒക്ടോബര്‍ 20 നാണ്.
പഞ്ചിന്റെ അകത്തളം ശ്രദ്ധിച്ചാണ് ടാറ്റ കൈകാര്യം ചെയ്തിരിക്കുന്നത്. ഡാഷ് ബോര്‍ഡിലും സെന്‍ട്രല്‍ കണ്‍സോളിലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും അത് കാണാവുന്നതാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ ചെറിയ ടച്ച് സ്വിച്ചുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അള്‍ട്രോസിലെ 1.2 ലിറ്റര്‍ റെവാട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ‘പഞ്ചി’ന്റെ കരുത്ത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സാണ് മാനുവല്‍ കാറിന് നല്‍കിയിട്ടുള്ളത്. 6,000 ആര്‍.പി.എമ്മില്‍ 84.468 ബി.എച്ച്.പി.യാണ് പരമാവധി കരുത്ത് നല്‍കിയിരിക്കുന്നത്. സിറ്റി ഡ്രൈവിങ്ങില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ് കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചിന്റെ വില അഞ്ചു മുതല്‍ പത്ത് ലക്ഷത്തിനുള്ളിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.