Connect with us

International

കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ച: ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറെന്ന പരാമര്‍ശം തിരുത്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായി അകല്‍ച്ചയിലായിരുന്ന ഒരു രാജ്യം പെട്ടെന്ന് നയത്തില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കും എന്ന് ഭയന്നാണ് ഈ നിലപാട് മാറ്റമെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറെന്ന പരാമര്‍ശം തിരുത്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അല്‍ അറേബിയ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് അദ്ദേഹം പറഞ്ഞത്. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനപരമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം പഠിച്ചുവെന്നും പാക്കിസ്ഥാന്‍ പ്രധാന മന്ത്രി പറഞ്ഞിരുന്നു.

പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുമായി ഷെഹ്ബാസ് ഷെരീഫ് രംഗത്തുവരുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ചൂണ്ടികാണിച്ചു ഷെഹ്ബാസ് ഷെരീഫ് വിശദീകരണകുറിപ്പ് ഇറക്കി. ഇന്ത്യയുമായി അകല്‍ച്ചയിലായിരുന്ന ഒരു രാജ്യം പെട്ടെന്ന് നയത്തില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കും എന്ന് ഭയന്നാണ് ഈ നിലപാട് മാറ്റമെന്നാണ് സൂചന. അതേസമയം, മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌റീക്-ഇ-ഇന്‍സാഫ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest