Connect with us

From the print

താജുല്‍ ഉലമ ഉറൂസ് മുബാറക് ഇന്ന് തുടങ്ങും

താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും.

Published

|

Last Updated

പയ്യന്നൂര്‍ | താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ 11ാം ഉറൂസിനും സനദ് ദാന സമ്മേളനത്തിനും ഇന്ന് എട്ടിക്കുളത്ത് തുടക്കമാകും. രണ്ടിന് കര്‍ണാടകയില്‍ നിന്നുള്ള സന്തല്‍ വരവിന് സ്വീകരണം ഒരുക്കും. നാലിന് താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. 4.30ന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും. അഞ്ചിന് ഉദ്ഘാടന സമ്മേളനം യൂസുഫ് ഹാജി പെരുമ്പയുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

6.45ന് ഖസീദത്തുല്‍ ബുര്‍ദ മജ്ലിസ് നടക്കും. എട്ടിന് ഡോ. മുഹമ്മദ് ഫാറൂഖ് നഊമി കൊല്ലം പ്രഭാഷണം നടത്തും. ആറിന് അഞ്ച് മണിക്ക് സനദ് ദാന സമാപന പ്രാര്‍ഥനാ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാനവും മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥന നിര്‍വഹിക്കും.

 

---- facebook comment plugin here -----

Latest