Malappuram
എസ് വൈ എസ് സ്നേഹലോകം; സ്നേഹ സ്പര്‍ശം സോണ്‍തല ഉദ്ഘാടനം നടത്തി
എസ് വൈ എസ് മലപ്പുറം സോണ്‍ സ്നേഹലോകം അടുത്ത മാസം രണ്ടിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ മലപ്പുറത്ത് നടക്കും

മലപ്പുറം \ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ അടുത്ത മാസം 2 ന് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന സ്നേഹലോകം പരിപാടിയുടെ ഭാഗമായി മലപ്പുറം സോണിലെ 69 യൂണിറ്റുകളിലും സംഘടിപ്പിക്കുന്ന സ്നേഹസ്പര്‍ശത്തിന് മേല്‍മുറി ആലത്തൂര്‍പടിയില്‍ തുടക്കമായി.
എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. സ്നേഹലോകം കണ്‍വീനര്‍ അബ്ബാസ് സഖാഫി കോഡൂര്‍ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സോണ്‍ സെക്രട്ടറിമാരായ ഫഖ്റുദ്ധീന്‍ താണിക്കല്‍, സ്വലാഹുദ്ധീന്‍ കോഡൂര്‍ , ക്യാബിനെറ്റ് അംഗം ശബീറലി അഹ്സനി, എസ് വൈ എസ് മേല്‍മുറി സര്‍ക്കിള്‍ പ്രസിഡന്റ് സി കെ ബഷീര്‍ സഖാഫി, ജനറല്‍ സെക്രട്ടറി ഇര്‍ഫാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
എസ് വൈ എസ് മലപ്പുറം സോണ്‍ സ്നേഹലോകം അടുത്ത മാസം രണ്ടിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ മലപ്പുറത്ത് നടക്കും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹിം ബാഖവി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, കെ പി രാമനുണ്ണി, വി അബ്ദുല്‍ ജലീല്‍ സഖാഫി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സി കെ എം ഫാറൂഖ്, സിഎന്‍ ജാഫര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും