Kerala
പി ശ്രീരാമകൃഷ്ണന് മറുപടിയായി സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ വെല്ലുവിളി
പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിതെന്ന് സ്വപ്ന

കൊച്ചി | മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി സ്വപ്ന. പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് സ്വപ്ന മറുപടി നൽകുന്നത്.
‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. ഇതൊന്നും അദ്ദേഹത്തിന് ഓര്‍മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അതോടെ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും’. സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രിരാമകൃഷ്ണൻ തനിക്ക് എതിരായ ആരോപണങ്ങൾ നിഷേധിച്ചത്. തനിക്ക് എതിരായ ആരോപണങ്ങളിൽ സത്യത്തിന്റെ കണിക പോലും ഇല്ലെന്നും താൻ ഒരു സ്ത്രീക്കും അനാവശ്യ മെസ്സേജുകൾ അയച്ചിട്ടില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.