Connect with us

academic seminar

സസ്റ്റാന്റീവോ: അക്കാദമിക് സെമിനാർ സീരിസിന് തുടക്കം

പൂനൂർ മർകസ് ഗാർഡനിൽ  നടന്ന പാനൽ ഡിസ്കഷനോടെയാണ് സീരീസിന് ആരംഭമായത്.

Published

|

Last Updated

പൂനൂർ | ജാമിഅ മദീനതുന്നൂർ സസ്റ്റാന്റീവോ മീലാദ് കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന അക്കാദമിക് സെമിനാർ സീരീസിന് തുടക്കമായി. ‘ദക്ഷിണേന്ത്യ, തിരുനബി സ്നേഹം, ആവിഷ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ നടന്ന പാനൽ ഡിസ്കഷനോടെയാണ് സീരീസിന് ആരംഭമായത്. ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, ഡോ. മുഹമ്മദ് റോഷൻ നൂറാനി, റശീദ് പുന്നശ്ശേരി ചർച്ചക്ക് നേതൃത്വം നൽകി.

ഈണവും താളവും അനുധാവനവും ഇഴചേർന്ന ദക്ഷിണേന്ത്യയിലെ തിരുനബി സ്നേഹം രൂപപ്പെടുത്തുന്ന സംസ്കാരിക നിർമിതി ശ്രദ്ധേയമാണെന്ന് പാനൽ വിലയിരുത്തി. ഒക്ടോബർ രണ്ടാം വാരം നടക്കുന്ന സെമിനാറിൽ ഖാസി റമളാനുശ്ശാലിയാത്തി, ഇച്ച അബ്ദുൽ ഖാദർ മസ്താൻ, കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ, വെളിയങ്കോട് ഉമർ ഖാസി, സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ, തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ, ഉമറുൽ ഖാഹിരി കായൽപട്ടണം, തൈക്കാ സാഹിബ് കായൽപട്ടണം, കുഞ്ഞായിൻ മുസ്ലിയാർ തലശ്ശേരി, അരീക്കൽ അബ്ദുർറഹ്മാൻ മുസ്ലിയാർ തുടങ്ങി ദക്ഷിണേന്ത്യയിലെ സൂഫി മാദിഹുകളുടെ ജീവചരിത്രം, രചനാലോകം, പ്രകീർത്തന കാവ്യങ്ങളുടെ സാഹിത്യം എന്നിവ ചർച്ച ചെയ്യും.

ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ പത്ത് കാമ്പസുകളിലാണ് സെമിനാർ നടക്കുക. സെമിനാറിൽ ഗവേഷണ പ്രബന്ധമവതരിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീവർക്ക് ഷോപ്പിൽ സ്വാലിഹ് ന്യൂസ്ട്രീറ്റ് സംസാരിച്ചു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. സെമിനാറിന്റെ ഭാഗമായി വിവിധ കാമ്പസുകളിൽ ഹെറിറ്റേജ് ആർക്കൈവും സംവിധാനിക്കുന്നുണ്ട്.

Latest