Kerala
ബത്തേരി ഗണപതിവട്ടമാക്കുമെന്ന് സുരേന്ദ്രന്‍; സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ്
ചരിത്രത്തെ അപര നിര്‍മിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പാവില്ലെന്നും പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ലെന്നും ടി സിദ്ദിഖ്

കല്‍പ്പറ്റ | വയനാട് മണ്ഡലത്തില്‍ നിന്നും താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ കോണ്‍ഗ്രസ്.ചരിത്രത്തെ അപര നിര്‍മിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പാവില്ലെന്നും പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സുരേന്ദ്രന്റെ വാക്കുകളെന്നും ടി സിദ്ദിഖ് പറഞ്ഞു
സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍. അക്രമിയുടെ പേരില്‍ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സുരേന്ദ്രന്‍. താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് റിപ്ലബിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞത്.
ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്.താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടുമെന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു