Connect with us

Kerala

കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യക്ക് തടവും പിഴയും വിധിച്ച് സുപ്രീം കോടതി

സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിനാണ് കേസ് .

Published

|

Last Updated

ന്യൂഡല്‍ഹി |  കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് ശിക്ഷവിധിച്ച് സുപ്രിംകോടതി. നാല് മാസം തടവും രണ്ടായിരം രൂപ പിഴയൊടുക്കാനുമാണ് കോടതി വിധി.ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനായി നല്‍കേണ്ട 40 മില്യണ്‍ ഡോളര്‍ പലിശ സഹിതം നാലാഴ്ചയ്ക്കുള്ളില്‍ കെട്ടിവെക്കണമെന്നും കോടതി വിജയ് മല്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. തുക കെട്ടിവയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി. 40 മില്യണ്‍ യുഎസ് ഡോളര്‍ എട്ട് ശതമാനം പലിശയുള്‍പ്പെടെയാണ് കെട്ടിവെക്കേണ്ടത്.

വിജയ് മല്യയുടെ അസാന്നിധ്യത്തിലായിരുന്നു സുപ്രിംകോടതി വിധിപറഞ്ഞത്. സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിനാണ് കേസ് . നിലവില്‍ ബ്രിട്ടനിലെ ജയിലിലാണ് വിജയ് മല്യ.

 

Latest