Connect with us

National

കാവേരി നദീജല തര്‍ക്കം; തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്.

Published

|

Last Updated

ഡല്‍ഹി| കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. 11 ടി എം സി വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വരള്‍ച്ചയും നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടി കര്‍ണാടക ഹര്‍ജിയെ എതിര്‍ത്തിരുന്നു.

ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്. കുടിവെള്ള ആവശ്യങ്ങള്‍ക്ക് ജലം അനിവാര്യമാണെന്ന് കര്‍ണാടക കോടതിയില്‍ വാദിച്ചു.

കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശവും തമ്മില്‍ കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ പശ്ചിമഘട്ടത്തിലുള്ള തലക്കാവേരിയില്‍ ഉത്ഭവിക്കുന്ന കാവേരി നദി ഏകദേശം 800 കിലോമീറ്റര്‍ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. നദിയിലെ ജലവിനിയോഗവും പങ്കുവെക്കലുമാണ് തര്‍ക്കത്തിന്റെ പ്രധാന വിഷയം.

Content Highlights: The Supreme Court rejected Tamil Nadu’s plea asking Karnataka to release 11 TMC of Cauvery water. Justices Vikram Nath and Aparesh Kumar Singh issued the verdict after Karnataka cited drought and drinking water needs. The dispute centers on sharing Cauvery river water among four southern states.

---- facebook comment plugin here -----

Latest