Connect with us

National

' അടിയന്തര പ്രാധാന്യത്തോടെ മറുപടി നല്‍കണം ' ; പുതിയ പാസ്‌പോര്‍ട്ടിനും തിരിച്ചറിയില്‍ കാര്‍ഡിനും അപേക്ഷിച്ച് ഷെയ്ഖ് ഹസീന

2024-ലെ ജനകീയ പ്രക്ഷോഭത്തിനിടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനുമായി ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചു. ഒരു ബ്രിട്ടീഷ് അഭിഭാഷകന്‍ വഴിയാണ് നീക്കമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 19-ന് ഡല്‍ഹിയിലെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ പ്രീതി റഹ്മിന് അയച്ച കത്തില്‍, ഹസീനയുടെ നിയമ പ്രതിനിധിയായ സ്റ്റീവന്‍ പൗള്‍സ് കെസി ,നവംബര്‍ 9-ന് അയച്ച മുന്‍ കത്തിന്റെ തുടര്‍ച്ചയായി ‘അടിയന്തര പ്രാധാന്യത്തോടെ’ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയ്ക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്നതിന്റെ തെളിവ് ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായും പൗള്‍സ് വ്യക്തമാക്കി.

നവംബര്‍ 9 തീയതി വെച്ച് ഹസീന ഒപ്പിട്ട അധികാരപത്രം, ന്യൂഡല്‍ഹിയിലെ ഹൈക്കമ്മീഷണര്‍ക്ക് മുന്നില്‍ പുതിയ പാസ്പോര്‍ട്ടിനും എന്‍ഐസിക്കും അപേക്ഷ സമര്‍പ്പിക്കാന്‍ പൗള്‍സിനെ ചുമതലപ്പെടുത്തിയതായി വ്യക്തമാക്കുന്നു. ‘യുകെയിലെ ലണ്ടനിലുള്ള മാട്രിക്‌സ് ചേംബേഴ്സിലെ എന്റെ നിയമ പ്രതിനിധിയായ മിസ്റ്റര്‍ സ്റ്റീവന്‍ പൗള്‍സ് കെസിയെ (ബാരിസ്റ്റര്‍), ഇന്ത്യയിലെ ന്യൂഡല്‍ഹിയിലുള്ള ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനുമായി അപേക്ഷ നല്‍കാന്‍ ഇതിനാല്‍ ഞാന്‍ ചുമതലപ്പെടുത്തുന്നു,- അധികാരപത്രത്തില്‍ ഹസീന എഴുതി.

2024-ലെ ജനകീയ പ്രക്ഷോഭത്തിനിടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരായ 2024-ലെ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു.

Content Highlights:Former Bangladesh Prime Minister Sheikh Hasina has applied for a new passport and national identity card at the Bangladesh High Commission in New Delhi. Her British lawyer, Steven Powles KC, sent an urgent follow-up letter on November 19. The move comes ahead of her announced plan to return to Bangladesh in December.

 

---- facebook comment plugin here -----

Latest