Connect with us

National

നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനില്‍ നിന്ന് ഗര്‍ഭം ധരിക്കുകയായിരുന്നു.

Published

|

Last Updated

അഹമ്മദാബാദ്| ഗുജറാത്തിലെ ദെഹ്ഗാമില്‍ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിയില്‍ ഉപേക്ഷിച്ച് യുവതിയും കാമുകനും കടന്നുകളഞ്ഞു. സംഭവത്തില്‍ കല്‍പ സോളങ്കി (21)യും കല്‍ജി(32)യും പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനില്‍ നിന്ന് ഗര്‍ഭം ധരിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 14ന് രാത്രി പ്രസവവേദന അനുഭവപ്പെട്ടുകയും യുവതി വീടിന് സമീപത്തെ മേച്ചില്‍പുറത്തേക്ക് പോയി അവിടെവെച്ച് പെണ്‍കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. ശേഷം കുഞ്ഞിനെ കാമുകന് നല്‍കി.

തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ ഒരു കര്‍ഷകനാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

Content Highlights: Gujarat police arrested Kalpa Solanki and her partner Kalji in Dehgam for killing their newborn baby girl. After giving birth in a pasture, the woman handed the infant to her partner, who strangled her and dumped her in a pit. A farmer rescued the baby, but she later died in the hospital.

---- facebook comment plugin here -----

Latest