Eduline
അപേക്ഷിക്കാം വിവിധ സ്കോളർഷിപ്പുകൾക്ക്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.
മഹീന്ദ്ര നൽകുന്നു ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് സ്കോളർഷിപ്പ്
ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് വിദ്യാഭ്യാസം തുടരുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് നൽകുന്ന മഹീന്ദ്ര സാരഥി അഭിയാൻ, ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.
എസ് എം എൽ അഭിയാൻ
- പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.
- പത്താംക്ലാസ്സ് കഴിഞ്ഞ് ഡിപ്ലോമ പഠിക്കുന്ന പെൺകുട്ടികൾക്കും അപേക്ഷിക്കാം.
- ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്കും അപേക്ഷിക്കാം.
- അപേക്ഷിക്കുന്ന വിദ്യാർഥിനി ട്രക്ക് ഡ്രൈവറുടെ മകളോ ആശ്രിതയോ ആയിരിക്കണം.
- ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.
- ഏറ്റവും പുതിയ സെമസ്റ്റർ ഫലം ലഭ്യമല്ലെങ്കിൽ മുൻ ഫലം പരിഗണിച്ചേക്കാം.
- ബഡ്ഡി ഫോർ സ്റ്റഡി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജീവനക്കാരുടെ മക്കൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
- ഹെവി/ ലൈറ്റ് കൊമേഴ്സ്യൽ വാഹനം അല്ലെങ്കിൽ ബസ് ഡ്രൈവർമാരുടെ മക്കളായിരിക്കണം.
- മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
- തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിനിക്കും ഒറ്റത്തവണ 10,000 രൂപ സ്കോളർഷിപ്പ് തുക ലഭിക്കും.
- അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30.
എസ് എം എൽ ഉന്നതി
- യു ജി, ഡിപ്ലോമ, പോളിടെക്നിക് കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
- സയൻസ്, ടെക്നോളജി, എൻജിനീയറിഗ്, മെഡിക്കൽ, കോർ എൻജിനീയറിംഗ് മേഖലകളിൽ പഠിക്കുന്നവരായിരിക്കണം.
- കൊമേഴ്സ്യൽ വെഹിക്കിൾ/ ബസ് ഡ്രൈവർമാരുടെ മക്കളായിരിക്കണം.
- മുൻ സെമസ്റ്റർ/ അക്കാദമിക് വർഷം വിജയിച്ചിരിക്കണം.
- കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സി ജി പി എ നേടിയിരിക്കണം.
- കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കൂടാൻ പാടില്ല.
- തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിനിക്കും 30,000 രൂപ സ്കോളർഷിപ്പ് ലഭിക്കും.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ്/റേഷൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ
- പുതിയ പാസ്സ്പോർട്ട് സൈസ് ഫോട്ടോ
- പത്താംക്ലാസ്സ് മാർക്ക്ഷീറ്റ്
- മുൻ അക്കാദമിക് വർഷത്തെ മാർക്ക് ഷീറ്റ്
- നിലവിലെ അഡ്മിഷൻ ലെറ്റർ /കോളജ് ഐ ഡി കാർഡ്
- ട്യൂഷൻ / ഹോസ്റ്റൽ/ ബുക്ക് ഫീസ് സ്ലിപ്പ്
- ബേങ്ക് പാസ്സ് ബുക്ക്
- മാതാപിതാക്കളുടെ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് (എൽ സി വി /ഐ സി വി / എച്ച് സി വി)
അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ (ബാധകമാണെങ്കിൽ)
അപേക്ഷാ ലിങ്ക്: https://www.buddy4study.com/page/mahindra-saarthi-abhiyaan
ടാറ്റാ ക്യാപിറ്റൽ പങ്ക് സ്കോളർഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്കുള്ള ടാറ്റാ ക്യാപിറ്റൽ ലിമിറ്റഡ് പങ്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ഡിപ്ലോമ, ഐ ടി ഐ വരെയുള്ള വിദ്യാർഥികൾക്കാണ് സാമ്പത്തിക സഹായം നൽകുക.
യോഗ്യത
11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഡിഗ്രി, ഡിപ്ലോമ, പോളിടെക്നിക്, ഐ ടി ഐ കോഴ്സുകൾ ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
മുൻ അധ്യയനവർഷം/ ക്ലാസ്സ് /സെമസ്റ്ററിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി നാല് ലക്ഷം രൂപയിൽ കവിയരുത്.
ടാറ്റാ ക്യാപിറ്റൽ ലിമിറ്റഡ്, ബഡ്ഡി ഫോർ സ്റ്റഡി ജീവനക്കാരുടെ മക്കൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
പെൺകുട്ടികൾ, ഭിന്നശേഷിക്കാർ, ഒറ്റ രക്ഷിതാവുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾ, അനാഥർ, എസ് സി/എസ് ടി വിഭാഗങ്ങളിലെ വിദ്യാർഥികൾ എന്നിവർക്ക് മുൻഗണന ലഭിക്കും.
സ്കോളർഷിപ്പ് തുക
- 11, 12 ക്ലാസ്സ്
- 60%-80% മാർക്ക്: ട്യൂഷൻ ഫീസിന്റെ 80% അല്ലെങ്കിൽ 10,000 രൂപ (ഏതാണോ കുറവ്).
- 80%-90% മാർക്ക്: ട്യൂഷൻ ഫീസിന്റെ 90% അല്ലെങ്കിൽ 12,000 രൂപ (ഏതാണോ കുറവ്).
- 90% ന് മുകളിൽ: ട്യൂഷൻ ഫീസിന്റെ 100% അല്ലെങ്കിൽ 15,000 രൂപ (ഏതാണോ കുറവ്).
- ബിരുദം, ഡിപ്ലോമ, പോളിടെക്നിക്, ഐ ടി ഐ
- 60%-80% മാർക്ക്: ട്യൂഷൻ ഫീസിന്റെ 80% അല്ലെങ്കിൽ 12,000 രൂപ (ഏതാണോ കുറവ്).
- 80%-90% മാർക്ക്: ട്യൂഷൻ ഫീസിന്റെ 90% അല്ലെങ്കിൽ 15,000 രൂപ (ഏതാണോ കുറവ്).
- 90% ന് മുകളിൽ: ട്യൂഷൻ ഫീസിന്റെ 100% അല്ലെങ്കിൽ 18,000 രൂപ (ഏതാണോ കുറവ്).
- അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ് അല്ലെങ്കിൽ മറ്റ് ഗവൺമെന്റ്ഐ ഡി പ്രൂഫ്.
- പാസ്സ്പോർട്ട് സൈസ് ഫോട്ടോ.
- വരുമാന സർട്ടിഫിക്കറ്റ്/ സാലറി സ്ലിപ്പ്
- അഡ്മിഷൻ തെളിയിക്കുന്ന രേഖ (ഐ ഡി കാർഡ് / ബോണോഫൈഡ് സർട്ടിഫിക്കറ്റ്).
- നിലവിലെ അധ്യയന വർഷത്തെ ഫീസ് രസീത്.
- ബേങ്ക് പാസ്സ്ബുക്ക് അല്ലെങ്കിൽ ക്യാൻസൽഡ് ചെക്ക്.
- മുൻ ക്ലാസ്/സെമസ്റ്ററിലെ മാർക്ക് ലിസ്റ്റ്.
- ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്).
- അപേക്ഷാ വെബ്സൈറ്റ്: https://www. buddy4study.com/page/the-tata-capital-pankh-scholarship-programme.
ആദിത്യ ബിർള ക്യാപിറ്റൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കികളായ വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനായി ആദിത്യ ബിർള ക്യാപിറ്റൽ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്പതാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.
യോഗ്യത
- പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
- ഒന്പതാം ക്ലാസ്സ് മുതൽ മുതൽ 12 വരെ പഠിക്കുന്നവരായിരിക്കണം.
- പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
- അംഗീകൃത സർക്കാർ സ്കൂൾ, കോളജി, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
- ഏറ്റവും പുതിയ അക്കാദമിക് വർഷത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
- കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ആറ് ലക്ഷം കവിയരുത്.
- ആദിത്യ ബിർള ക്യാപിറ്റൽ, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, ബഡ്ഡി ഫോർ സ്റ്റഡി എന്നിവിടങ്ങളിലെ
- ജീവനക്കാരുടെ മക്കൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
സ്കോളർഷിപ്പ് തുക
- ഒന്പതാം ക്ലാസ്സ് മുതൽ 12ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥിനികൾക്ക് 25,000 രൂപ.
- പോളിടെക്നിക് ഡിപ്ലോമ വിദ്യാർഥിനികൾക്ക് 25,000 രൂപ.
- ബിരുദ വിദ്യാർഥിനികൾക്ക് പരമാവധി 45,000 രൂപ.
- പി ജി വിദ്യാർഥിനികൾക്ക് 60,000 രൂപ.
- ഒരു വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
- ട്യൂഷൻ ഫീസ്, അഡ്മിഷൻ ഫീസ്, പരീക്ഷാ ഫീസ്, പുസ്തകം, ഹോസ്റ്റൽ, മെസ്സ്, യുനിഫോം തുടങ്ങിയ ചെലവുകൾക്ക് ഉപയോഗിക്കാം.
- അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 22.
ആവശ്യമായ രേഖകൾ
- അടുത്തിടെ എടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ
- മുൻ വർഷത്തെ/സെമസ്റ്റർ മാർക്ക് ഷീറ്റ്
- പത്ത്, 12 ക്ലാസ്സ് മാർക്ക് ഷീറ്റ് (ബാധകമാണെങ്കിൽ)
- ആധാർ / വോട്ടർ ഐ ഡി/ ഡ്രൈവിംഗ് ലൈസൻസ്/ പാൻ കാർഡ് നിലവിലെ അഡ്മിഷൻ പ്രൂഫ്
- ഫീസ് റെസിപ്റ്റ്/കോളജ് ഐ ഡി/ ബോണോഫൈഡ് സർട്ടിഫിക്കറ്റ്
ഫീസ് വിവരങ്ങൾ (ആവശ്യമെങ്കിൽ) - ട്യൂഷൻ, ഹോസ്റ്റൽ, പുസ്തകം തുടങ്ങിയ ചെലവുകളുടെ രേഖകൾ
- ബേങ്ക് പാസ്സ് ബുക്ക്
- വരുമാന സർട്ടിഫിക്കറ്റ്
- സാലറി സ്ലിപ്പ്/ഐ ടി ആർ (ബാധകമാണെങ്കിൽ)
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ)
- മതാപിതാക്കൾ മരിച്ചിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ) വീടിന്റെ ഫോട്ടോ
- അപേക്ഷാ ലിങ്ക്: https://www.buddy4study.com/page/aditya-birla-capital-scholarship
എച്ച് ഡി എഫ് സി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം തുടരാൻ സാമ്പത്തിക സഹായം നൽകുന്നതിനായി എച്ച് ഡി എഫ് സി ബേങ്കിന്റെ സി എസ് ആർ പദ്ധതിയായ പരിവർത്തൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- പ്ലസ് ടു, ഡിപ്ലോമ/ ഐ ടി ഐ/ പോളിടെക്നിക്, ബിരുദം (ബി എ, ബി കോം, ബി എസ്സി തുടങ്ങിയവ).
- പ്രൊഫഷനൽ യു ജി (ബി ടെക്, എം ബി ബി എസ്, എൽ എൽ ബി, ബി ആർക്, നഴ്സിംഗ് തുടങ്ങിയവ).
- പി ജി (എം എ, എം കോം തുടങ്ങിയവ).
- പ്രൊഫഷനൽ പി ജി (എം ടെക്, എം ബി എ തുടങ്ങിയവ).
- ഏറ്റവും പുതിയതായി നടന്ന പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
- കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി 2.5 ലക്ഷം കവിയരുത്.
- സ്കൂൾ, ഡിപ്ലോമ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർഥികൾ സർക്കാർ/ സർക്കാർ എയ്ഡഡ് /സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
- യു ജി, പി ജി വിദ്യാർഥികൾ ഇന്ത്യയിലെ അംഗീകൃത കോളജ്/ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവരായിരിക്കണം.
ഡിപ്ലോമ വിദ്യാർഥികൾ 12 ാം ക്ലാസ്സ് കഴിഞ്ഞ് പ്രവേശനം നേടിയവരായിരിക്കണം. - കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുടുംബത്തിലോ വ്യക്തിജീവിതത്തിലോ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം
- പഠനം മുടങ്ങാൻ സാധ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
സ്കോളർഷിപ്പ് തുക
- സ്കൂൾ തലം
- ക്ലാസ്സ് ഒന്ന്-ആറ്: 15,000 രൂപ.
- ക്ലാസ്സ് ഏഴ്-12: 18,000 രൂപ.
- ഡിപ്ലോമ/ ഐ ടി ഐ/ പോളിടെക്നിക്:18,000 രൂപ.
- യു ജി
- ജനറൽ: 30,000.
- പ്രൊഫഷനൽ: 50,000.
പി ജി
- ജനറൽ: 35,000.
- പ്രൊഫഷനൽ: 75,000.
- അവസാന തീയതി ഡിസംബർ 15.
ആവശ്യമായ രേഖകൾ
- അടുത്തിടെ എടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ
- മുൻ വർഷത്തെ മാർക്ക് ഷീറ്റ്
- സർക്കാർ ഐ ഡി പ്രൂഫ്
- അഡമിഷൻ ലെറ്റർ/ഫീസ് റെസിപ്റ്റ്/ കോളജ് ഐ ഡി/ബോണോഫൈഡ് സർട്ടിഫിക്കറ്റ്
- ബേങ്ക് പാസ്സ് ബുക്ക്/ക്യാൻസൽഡ് ചെക്ക് ബുക്ക്
- വരുമാന സർട്ടിഫിക്കറ്റ്
- ഗ്രാമപഞ്ചായത്ത്/വാർഡ് കൗൺസിലർ/ സാർപാഞ്ച് നൽകിയ വരുമാന രേഖ അല്ലെങ്കിൽ എസ് ഡി എം/ഡി എം/ സി
- ഒ/തഹസിൽദാർ നൽകിയ രേഖ
- അഫിഡവിറ്റ് (ബാധകമാണെങ്കിൽ)
- കുടുംബം/ അടിയന്തര സാഹചര്യ സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ)
- അപേക്ഷാ ലിങ്ക്: https://www.buddy4study.com/page/hdfc-bank-parivartans-ecss-programme
Content Highlights: Applications are open for major corporate scholarships by Mahindra, Tata Capital, Aditya Birla Capital, and HDFC Bank via Buddy4Study. The schemes offer financial aid from Rs 10,000 to Rs 75,000 for school, diploma, undergraduate, and postgraduate students. Check eligibility criteria and deadlines to apply online.





