Connect with us

Kerala

കാബിനറ്റ് പദവി; പി ജെ ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാനാകും

മാണി സി കാപ്പന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാകും

Published

|

Last Updated

തിരുവനന്തപുരം| മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാനാകും. കാബിനറ്റ് റാങ്കോടെ പദവി നല്‍കാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും. ഇതോടെ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന ബോര്‍ഡുകളുടെ എണ്ണം എട്ടായി.

പാലാ എംഎല്‍എ മാണി സി കാപ്പന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാകും. ബോര്‍ഡ്-കോര്‍പ്പറേഷനിലും പരിഗണന വേണമെന്നാണ് മാണി സി കാപ്പന്റെ ആവശ്യം.

സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഏഴ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മന്ത്രിസ്ഥാനവും പിജെ ജോസഫിന് ഒരു ക്യാബിനറ്റ് പദവിയും നല്‍കാമെന്ന ധാരണയിലാണ് രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ടുപോയത്.

Content Highlights: Senior Kerala Congress leader P J Joseph will be appointed Chairman of the Agricultural Development Committee with cabinet rank. The next cabinet meeting will approve the decision, bringing Kerala Congress’s board tally to eight. Meanwhile, Pala MLA Mani C Kappan will become the NORKA Vice Chairman.

 

---- facebook comment plugin here -----

Latest