Connect with us

Eduline

പെൺകുട്ടികൾക്ക് സരസ്വതി സ്‌കോളർഷിപ്പ്

ബി ബി എ, ബി സി എ, ബി എം എസ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.

Published

|

Last Updated

ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന സരസ്വതി സ്‌കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ അപേക്ഷകളും പുതുക്കൽ അപേക്ഷകളും ഔദ്യോഗിക പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. ബി ബി എ, ബി സി എ, ബി എം എസ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.

സ്‌കോളർഷിപ്പ് തുക

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ വീതം ലഭിക്കും. മൂന്ന് വർഷത്തെ ബിരുദ പഠനത്തിന് പരമാവധി 75,000 രൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കുന്നതാണ്. കോളജ് ഫീസ്, പുസ്തകങ്ങൾ, സ്റ്റേഷനറി, കമ്പ്യൂട്ടർ, പഠനോപകരണങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവക്കായി ഈ തുക വിനിയോഗിക്കാം.

യോഗ്യത

അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരത്വമുള്ള വിദ്യാർഥിനികളായിരിക്കണം.

2026-27 അധ്യയന വർഷം എ ഐ സി ടി ഇ അംഗീകാരമുള്ള സ്ഥാപനത്തിൽ ബി ബി എ, ബി സി എ, ബി എം എസ് കോഴ്‌സുകളുടെ ഒന്നാം വർഷം പഠിക്കുന്നവരായിരിക്കണം.

കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ ശേഷം ബിരുദ പ്രവേശനത്തിനിടയിൽ രണ്ട് വർഷത്തിൽ കൂടുതൽ പഠന ഇടവേള ഉണ്ടായിരിക്കരുത്.

അപേക്ഷ

https://sarswati.aicte.gov.in/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങളും രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സമർപ്പിക്കാവൂ. അപേക്ഷ നൽകിയതിന് ശേഷം കോളജ് അധികൃതരുമായി ബന്ധപ്പെട്ട് വെരിഫിക്കേഷൻ പൂർത്തിയായെന്ന് ഉറപ്പാക്കണം.

Content Highlights: AICTE has invited online applications for the Saraswati Scholarship 2026-27 for female students in BBA, BCA, and BMS courses. Selected students receive Rs 25,000 annually, up to Rs 75,000 over three years. Eligible candidates with family income below Rs 8 lakh can apply at sarswati.aicte.gov.in.

---- facebook comment plugin here -----

Latest