Connect with us

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ്  സംവരണം ശരിവെച്ചത്.  അഞ്ചിൽ മൂന്ന് ജഡ്ജിമാരും സംവരണം ശരിവെച്ചപ്പോൾ ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഇതിനോട് വിയോജിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ന്യൂനപക്ഷ വിധിയെ ചീഫ് ജസ്റ്റിസ് പിന്തുണക്കുകയായിരുന്നു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest