Connect with us

RAHULGANDHI

മാനനഷ്ട കേസില്‍ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്; രാഹുല്‍ ഗാന്ധിക്കു നിര്‍ണ്ണായകം

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ മൂന്നംഗ  ബെഞ്ച് ഇന്നു പരിഗണിക്കും. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. വിധി രാഹുല്‍ ഗാന്ധിക്ക് നിര്‍ണായകമായിരിക്കും.

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ, എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പേരിട്ടിരിക്കുന്നത്? എന്ന പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ നയം വ്യക്തമാക്കിയത്. ഹര്‍ജിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. മാപ്പ് പറയാനായി നിര്‍ബന്ധിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ പൂര്‍ണേഷ് മോദി അനുമതി തേടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest