Connect with us

National

കെജ് രിവാളിനെ കൊലപ്പെടുത്താന്‍ ജയിലില്‍ ശ്രമം നടക്കുന്നതായി സുനിത കെജ് രിവാള്‍

അരവിന്ദ് കെജ് രിവാളിനെയും ഹേമന്ദ് സോറനെയും കുറ്റം തെളിയിക്കപ്പെടാതെയാണ് ജയിലിലടച്ചത്

Published

|

Last Updated

റാഞ്ചി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ തിഹാര്‍ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സുനിത കെജ് രിവാള്‍ ആരോപിച്ചു. അദ്ദേഹത്തിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും സുനിത കെജ രിവാള്‍ പറഞ്ഞു. റാഞ്ചിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ക്യാമറ നിരീക്ഷണത്തിലാണ് കെജ് രിവാളിന് ഭക്ഷണം നല്‍കുന്നത്. 12 വര്‍ഷമായി ഇന്‍സുലിനില്‍ പ്രമേഹം നിയന്ത്രിക്കുന്ന രോഗിയാണ് അദ്ദേഹം. എന്നാല്‍ തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നിഷേധിക്കപ്പെട്ടു. അവര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ വകവരുത്താനാണ് ശ്രമിക്കുന്നതെന്നും സുനിത കെജ് രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ് രിവാളിനെയും ഹേമന്ദ് സോറനെയും കുറ്റം തെളിയിക്കപ്പെടാതെയാണ് ജയിലിലടച്ചത്. ഇത് ഏകാധിപത്യമാണ്. എന്താണ് തന്റെ ഭര്‍ത്താവ് ചെയ്ത തെറ്റെന്നും അവര്‍ ചോദിച്ചു.മദ്യനയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ് രിവാളിനെ വകവരുത്താന്‍ ഗൂഢാലോചന നടക്കുന്നതായി എഎപി നേതാക്കള്‍ നേരത്തെയും ആരോപിച്ചിരുന്നു.