Kerala
സംസ്ഥാനത്ത് വേനല്‍ മഴ തുടരും; ഇടിമിന്നലിനും സാധ്യത
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

തിരുവനന്തപുരം | സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അതേ സമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇന്ന് മുതല്‍ 20 മുതല്‍ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
---- facebook comment plugin here -----