Uae
യു എ ഇയിൽ ഇന്ത്യൻ പ്രവാസികൾ 4.36 ദശലക്ഷം
ഒരു ദശാബ്ദത്തിനിടെ ഇരട്ടി വർധന

ദുബൈ| യു എ ഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ ഒരു ദശകത്തിനുള്ളിൽ ഇരട്ടിയായി ഉയർന്നതായി ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ വെളിപ്പെടുത്തി. ഒരു ദശാബ്ദം മുമ്പ് 2.2 ദശലക്ഷം മാത്രമായിരുന്ന ഇന്ത്യൻ ജനസംഖ്യ 2023 ഡിസംബറിൽ 3.89 ദശലക്ഷവും 2024 ഡിസംബറിൽ 4.36 ദശലക്ഷവുമായി വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ പകുതിയിലേറെ ദുബൈയിൽ മാത്രം താമസിക്കുന്നു. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഇന്റോ-യു എ ഇ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു സതീഷ് ശിവൻ.
2000-കളുടെ തുടക്കത്തിൽ യു എ ഇയുടെ ആകെ ജനസംഖ്യയോട് തുല്യമാണ് ഇപ്പോഴത്തെ ഇന്ത്യൻ പ്രവാസി എണ്ണം. ഇന്ത്യ – യു എ ഇ ബന്ധത്തിൽ അതിവേഗ വളർച്ച ഉണ്ടാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളിൽ ഡാറ്റ കാലഹരണപ്പെടുന്നു, അത്ര വേഗത്തിലാണ് മാറ്റങ്ങൾ.
സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്്യാൻ ബിൻ മുബാറക് അൽ നഹ്്യാൻ സമ്മേളനം ദുബൈയിൽ ഉദ്ഘാടനം ചെയ്തു. സഹകരണം, സുസ്ഥിരത, സമാധാനം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ യു എ ഇയും ഇന്ത്യയും പങ്കിടുന്ന ദീർഘവീക്ഷണവും പങ്കാളിത്തവും അദ്ദേഹം എടുത്തു പറഞ്ഞു.