Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു

ഡിജിറ്റല്‍ ഇന്റലിജന്‍സ്, കരിയര്‍ ക്ലാരിറ്റി, ഗോള്‍ മാപ്പിങ്ങ്, ഹെല്‍ത്തി ഹീറോ, റോബോസ്പാര്‍ക്ക്, എക്കോ ടൂര്‍ ഉള്‍പ്പടെ വ്യത്യസ്ത ലീഡര്‍ഷിപ്പ് & ലൈഫ് സ്‌കില്‍സ് പഠന സെഷനുകള്‍ ക്യാമ്പിനെ ശ്രദ്ധേയമാക്കി

Published

|

Last Updated

പൂനൂര്‍ |  ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാമ്പുകള്‍ സമാപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ സമ്മര്‍ വൈബ്സ് ദ്വിദിന ക്യാമ്പും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദ്രിന അക്കാദമിക് ബ്രിഡ്ജ് കോഴ്‌സുമാണ് സംഘടിപ്പിച്ചത്.

ഡിജിറ്റല്‍ ഇന്റലിജന്‍സ്, കരിയര്‍ ക്ലാരിറ്റി, ഗോള്‍ മാപ്പിങ്ങ്, ഹെല്‍ത്തി ഹീറോ, റോബോസ്പാര്‍ക്ക്, എക്കോ ടൂര്‍ ഉള്‍പ്പടെ വ്യത്യസ്ത ലീഡര്‍ഷിപ്പ് & ലൈഫ് സ്‌കില്‍സ് പഠന സെഷനുകള്‍ ക്യാമ്പിനെ ശ്രദ്ധേയമാക്കി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടി മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രോ റെക്ടര്‍ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി.

യാസീന്‍ അബ്ദുല്‍ഹകീം സഖാഫി, ഡോ. ഷാഹുല്‍ നൂറാനി, റാഫി നൂറാനി, ഡോ. സഹല്‍ നൂറാനി, സഫ്വാന്‍ നൂറാനി, സഹല്‍ നൂറാനി, മുര്‍ഷിദ് അദനി, ജോസഫ് വയനാട്, ഡോ കെ എം ഷരീഫ്, സ്വാദിഖ് പി, പ്രസാദ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ മനോഭാവവും വൈവിധ്യങ്ങളും തിരിച്ചറിയുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റും ക്യാമ്പില്‍ നടന്നു. ക്യാമ്പ് കോഡിനേറ്റര്‍ ഷാഹിദ് നൂറാനി

 

Latest