Kerala
ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക്
സതീശന്‍ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത
തിരുവനന്തപുരം| വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശന്‍ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
എന്നാല്‍ നാല് എം എല്‍ എമാരെയും കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, ടി ജെ വിനോദ് എന്നിവര്‍ക്ക് വേണ്ടിയാണ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തിയത്.
മുഖ്യമന്ത്രി സ്ഥാനം വി ഡി സതീശന് നല്‍കിയതില്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നു. പിന്നീട് ദീപാദാസ് മുന്‍ഷിയും വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയെ സമീപിച്ചിരുന്നു.
ഇന്നലെയും ഇന്നും വി ഡി സതീശന്‍ നടത്തിയ അനുനയ നീക്കത്തിനുശേഷമാണ് മന്ത്രിസഭയിലേക്ക് ചെന്നിത്തല എത്തുമെന്ന സൂചന പുറത്തുവന്നത്.
Content Highlights
Ramesh Chennithala is set to become the Home Minister in the upcoming cabinet led by designated Chief Minister VD Satheesan. The decision follows a crucial meeting between both leaders after Chennithala initially expressed dissatisfaction over the chief ministerial selection. Satheesan is likely to take charge of the Finance portfolio alongside his chief ministerial duties. Additionally, Chennithala has strongly recommended appointing IC Balakrishnan, Anwar Sadath, Jyothikumar Chamakkala, and TJ Vinod to ministerial positions.







