Connect with us

Uae

ദുബൈയിൽ അപകടകരമായി വാഹനമോടിച്ചു; ഏഷ്യൻ സ്വദേശി പിടിയിൽ

പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചു

Published

|

Last Updated

ദുബൈ | ദുബൈയിൽ റോഡിൽ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ച ഏഷ്യൻ സ്വദേശിയെ ട്രാഫിക് പട്രോളിംഗ് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞുകയറൽ, പെട്ടെന്ന് അമിതവേഗതയിൽ വാഹനമോടിക്കൽ, റോഡ് ഷോൾഡറിലൂടെയുള്ള ഓവർടേക്കിംഗ് തുടങ്ങി നിരവധി ഗുരുതരമായ നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയത്.
സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തികളാണ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ വിശദീകരിച്ചു. പ്രതിയുടെ പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് ഡ്രൈവർമാർക്ക് പ്രതികരിക്കാനോ കൂട്ടിയിടി ഒഴിവാക്കാനോ ഉള്ള സമയം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾക്കും ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവയ്ക്കുമുള്ള റോഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. സുരക്ഷിതമല്ലാത്ത രീതിയിൽ പെട്ടെന്ന് ലെയ്ൻ മാറ്റുമ്പോൾ വാഹനം തെന്നിമാറാനോ മറിയാനോ, മറ്റ് വാഹനങ്ങളുമായോ റോഡരികിലെ തടസ്സങ്ങളുമായോ ഇടിക്കാനോ സാധ്യതയുണ്ട്. നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിഗേ. ജുമാ സാലം വ്യക്തമാക്കി.

Content Highlights:
The Dubai Police Traffic Patrols department has arrested an Asian national for driving in a reckless manner that endangered other road users. The driver committed multiple severe violations including sudden swerving, excessive speeding, and illegal overtaking using the hard shoulder. Brigadier Juma Salem bin Suwaidan emphasized that such irresponsible behavior deprives other motorists of the time needed to react safely and avoid collisions. The authorities have initiated necessary legal proceedings against the violator to maintain strict road discipline.